2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ആള്‍ദൈവം ഗുര്‍മീത് റഹീം കുറ്റക്കാരന്‍

ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഗുര്‍മിത് റാം റഹിം മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കോടതി. ഹരിയാനയിലെ പ്രത്യേക കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിലെ നാലു പ്രതികളും കുറ്റക്കാരനെന്നും കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് സി.ബി.ഐ അഭിഭാഷകന്‍ എച്ച്.പി.എസ് വര്‍മ പറഞ്ഞു. 2002സാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ടത്. ശിക്ഷ ഈ മാസം 17ന് വിധിക്കും.

തന്റെ അനുയായികളായ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവിലാണ് അദ്ദേഹം. റോഹ്തക് സുനരിയ ജയിലില്‍ തടവിലുള്ള ഗുര്‍മിത് വിഡയോ കോണ്‍ഫെറന്‍സിലൂടെയാണ് വിധി കേട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.