2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

മെഡി. പ്രവേശന ഫലം; മുഹമ്മദ് മുനവറിന് ഒന്നാംറാങ്ക്

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു. കണ്ണൂര്‍ കൊയ്യോട് ‘ബൈത്തുസലാ’മില്‍ വി.വി.മുഹമ്മദ് മുനവറിനാണ് ഒന്നാംറാങ്ക്. 960 സ്‌കോര്‍ നേടിയാണ് മുനവര്‍ ഒന്നാമതെത്തിയത്. ചെന്നൈ അഡയാര്‍ ആശിര്‍വാദ് അപ്പാര്‍ട്ട്‌മെന്റില്‍ ബി.ലക്ഷിണ്‍ദേവ് (സ്‌കോര്‍- 956) രണ്ടാംറാങ്കും എറണാകുളം ചെങ്ങമ്മനാട് വടക്കന്‍ഹൗസില്‍ ബെന്‍സണ്‍ ജേക്ക് എല്‍ദോ(സ്‌കോര്‍- 955) മൂന്നാംറാങ്കും നേടി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണത്തേതില്‍ നിന്നു വ്യത്യസ്തമായി ആദ്യ 10 റാങ്കില്‍ ഏഴെണ്ണവും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. കഴിഞ്ഞവര്‍ഷം ആദ്യ 10 റാങ്കില്‍ ആറെണ്ണവും പെണ്‍കുട്ടികള്‍ക്കായിരുന്നു. പേപ്പര്‍ ഒന്ന്, പേപ്പര്‍ രണ്ട് വിഭാഗങ്ങളില്‍ മിനിമം 10 മാര്‍ക്ക് നേടാന്‍ കഴിയാത്ത 11,690 പേര്‍ മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍നിന്ന് പുറത്തായി.
മറ്റ് റാങ്കുകാരുടെ വിവരം: നേടിയ റാങ്ക്, പേര്, വിലാസം, ലഭിച്ച സ്‌കോര്‍ ക്രമത്തില്‍- നാലാംറാങ്ക്: എം.സി റമീസ ജഹാന്‍ (മലപ്പുറം കോട്ടയ്ക്കല്‍ മച്ചിനേരി ഹൗസ്)- 950, അഞ്ചാംറാങ്ക്: കെവിന്‍ ജോയ് പുല്ലൂക്കര (തൃശൂര്‍ ചാലക്കുടി പാലസ്‌റോഡ് പുല്ലൂക്കര ഹൗസ്)- 945, ആറാം റാങ്ക്: അജയ് എസ്. നായര്‍ (എറണാകുളം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര അമ്പാടി)- 944, ഏഴാം റാങ്ക്: കെ. ആസിഫ് അബാന്‍ (മലപ്പുറം ഡൗണ്‍ഹില്‍ പോസ്റ്റ് കൊന്നോല ഹൗസ്) – 940, എട്ടാം റാങ്ക്: കെ. ഹരികൃഷ്ണന്‍ (കോഴിക്കോട് ഇയ്യാട് കായക്കല്‍ ഹൗസ്)- 940, ഒന്‍പതാം റാങ്ക്: അലീന അഗസ്റ്റിന്‍ (കോട്ടയം രാമപുരം നെടുംകുന്നേല്‍ ഹൗസ്)- 939, പത്താം റാങ്ക്: എ. നിഹാല (മലപ്പുറം മഞ്ചേരി മുല്ലമ്പാറ അവുഞ്ഞിപ്പുറത്ത് ഹൗസ്)- 939,
പട്ടികജാതി വിഭാഗത്തില്‍ തിരുവനന്തപുരം പോങ്ങുംമൂട് ഗീതത്തില്‍ ബിബിന്‍ ജി.രാജിനാണ് ഒന്നാംറാങ്ക് (സ്‌കോര്‍- 882). ജനറല്‍ വിഭാഗത്തില്‍ 579-ാം റാങ്കാണ് ബിബിന്‍രാജിന്. തൃശൂര്‍ മുളങ്കുന്നത്ത്കാവ് ശ്രീസ്വാതിയില്‍ അരവിന്ദ് രാജനാണ് രണ്ടാം റാങ്ക് (സ്‌കോര്‍- 871).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.