2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മനുഷ്യക്കടത്തും മയക്കുമരുന്ന് ഉപയോഗവും: 16 അമേരിക്കന്‍ സൈനികര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: സൈനികര്‍ അനധികൃത കുടിയേറ്റക്കാരെ പണം വാങ്ങി അതിര്‍ത്തി കടത്തിയതിന്റെ തുടരന്വേഷണം ശക്തമാക്കിയപ്പോള്‍ അമേരിക്കയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മനുഷ്യക്കടത്തും മയക്കുമരുന്ന് ഉപയോഗവും അടക്കം നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സൈനികര്‍ ഏര്‍പ്പെടുന്നതായാണ് കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം 16 അമേരിക്കന്‍ സൈനികരെ അറസ്റ്റ് ചെയ്തു.
യു.എസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്നും ഒരു മണിക്കൂര്‍ അകലെയുള്ള പെന്‍ഡില്‍ടണ്‍ ബേസ് ക്യാംപില്‍ ബറ്റാലിയന്‍ രൂപീകരണത്തിനിടെയാണ് അറസ്റ്റുണ്ടായത്. ഇത് സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

ഒരു മനുഷ്യക്കടത്ത് കേസ് അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് യു.എസ് സേന പ്രസ്താവനയില്‍ അറിയിച്ചു. ഈ മാസം ആദ്യം ക്യാംപിലെ രണ്ട് സൈനികര്‍ അനധികൃത കുടിയേറ്റക്കാരെ പണം വാങ്ങി അതിര്‍ത്തി കടത്തുന്നതിനിടെ പിടിയിലായിരുന്നു. ഈ സംഭവത്തിന്റെ അന്വേഷണത്തിലാണ് കൂടുതല്‍ നടപടി ഉണ്ടായതെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News