2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കര്‍ണാടക: അയോഗ്യരാക്കപ്പെട്ട 16 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു, റോഷന്‍ ബേഗ് മാത്രം ചേര്‍ന്നില്ല

 

ബംഗളൂരു: അയോഗ്യരാക്കപ്പെട്ട 17 എം.എല്‍.എമാരില്‍ 16 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും വിട്ട് സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചവരാണ് ഇവര്‍.

റോഷന്‍ ബേഗ് മാത്രമാണ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലാത്തത്.

മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ സാന്നിധ്യത്തിലാണ് ഇവരെല്ലാം ബി.ജെ.പിയില്‍ ചേര്‍ന്നത്. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ കാര്യത്തില്‍ സുപ്രിംകോടതി വിധി വന്നതിനു പിന്നാലെയാണ് നടപടി. അയോഗ്യത കോടതി ശരിവച്ചെങ്കിലും മത്സരിക്കാമെന്ന വിധിയാണുണ്ടായത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

‘അവര്‍ക്കു നല്‍കി വാഗ്ദാനം പാലിക്കുമെ’ന്ന് യെദ്യൂരപ്പ പറഞ്ഞു. ‘ഭാവി എം.എല്‍.എമാരും മന്ത്രിമാരുമാണ്’ എന്നും യെദ്യൂരപ്പ അവരെ അഭിസംബോധന ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News