2018 June 18 Monday
ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള ശക്തി സ്‌നേഹത്തിന് മാത്രമേയുള്ളൂ
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

നാദാപുരത്ത് മാതാവ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

കോഴിക്കോട്: നാദാപുരത്ത് മാതാവ് മൂന്ന് വയസ്സുള്ള മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. നാദാപുരം സ്വദേശി സഫൂറയാണ് മകളെ കൊലപ്പെടുത്തിയത്.

ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും ഇവര്‍ കൊല്ലാന്‍ ശ്രമിച്ചു. കുട്ടിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബവഴക്കാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി പൊലിസിനോട് പറഞ്ഞു. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. ആത്മഹത്യയ്ക്ക് ശ്രമിച്ച സഫൂറയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.