2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും സുപ്രിംകോടതി മാറ്റിച്ചു. കേസില്‍ സി.ബി.ഐ മറുപടി നല്‍കിയ ശേഷം കേസ് വിശദമായി കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു.

കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരേ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി രാജശേഖരന്‍ എന്നിവരും ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജിയില്‍ സി.ബി.ഐയ്ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവരുടെ ഹരജികളില്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.