2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ചെറുക്കാന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്കാകും: രാമചന്ദ്ര ഗുഹ

കോഴിക്കോട്: ഇന്ത്യയില്‍ മുസ്‌ലിം വിഭാഗം ഇന്നു അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്കാകുമെന്ന് പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ. കേരള സാഹിത്യോത്സവത്തില്‍ ആധുനിക ഇന്ത്യയുടെ ശില്‍പികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രം ഭൗതിക ശാസ്ത്രമോ ഗണിത ശാസ്ത്രമോ അല്ല, സമൂഹവും സാഹിത്യവുമായി ബന്ധപെട്ടതാണ്. ഇന്ത്യയില്‍ ഒരുവിഭാഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടുമ്പോഴും ആഗോളതലത്തില്‍ ഗാന്ധി ഈ കാലഘട്ടത്തിലും ആദരിക്കപ്പെടുന്നു.

ലോകോത്തരമായി ഇത്രത്തോളം സ്വീകാര്യത ഉണ്ടെങ്കില്‍ കൂടി ഇന്ത്യയില്‍ കേവലം സ്വച്ഛ് ഭാരതത്തില്‍ മാത്രമേ ഗാന്ധിയെ പ്രതിപാധിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ റോള്‍മോഡല്‍ ആരായിരുന്നു എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് ഗോപാല കൃഷ്ണ ഗോഖലെ, ടോള്‍സ്റ്റോയ് എന്നിവരാണെന്ന് അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News