2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

സഊദിയിലെ 130 പുരാതന മസ്ജിദുകള്‍ സംരക്ഷിക്കാന്‍ ഉത്തരവ്

റിയാദ്: രാജ്യത്തെ പുരാതന കാലത്തെ 130 മസ്ജിദുകള്‍ അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കാന്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉത്തരവിറക്കി. ഇസ്‌ലാമികകാര്യ മന്ത്രാലയവും ടൂറിസം, ദേശീയ പൈതൃക വകുപ്പും സഹകരിച്ച് നടപ്പാക്കുന്ന ചരിത്ര മസ്ജിദുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് പുരാതന മസ്ജിദുകള്‍ പരിഷ്‌കരിക്കുന്നത്. ‘മുഹമ്മദ് ബിന്‍ സല്‍മാന്‍ ചരിത്ര മസ്ജിദ് പുനരുദ്ധാരണ പദ്ധതി’ എന്ന് പേരിട്ട പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അഞ്ചു കോടിയിലേറെ റിയാല്‍ ചിലവില്‍ പത്തു പ്രവിശ്യകളിലെ മുപ്പതു മസ്ജിദുകള്‍ പുനരുദ്ധരിക്കും.

ഇരുപത് വര്‍ഷം മുന്‍പാരംഭിച്ച പദ്ധതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സഹായമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ കൂടി പങ്കാളിത്തം പദ്ധതി നടപ്പാക്കുന്നതിന് പ്രയോജനപ്പെടുത്തുന്നതിന് തുടങ്ങിയത്. ഇസ്‌ലാമിക ചരിത്രത്തിന്റെ ഉത്ഭവസ്ഥാനമായ സഊദിയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക ചരിത്രവുമായി നേരിട്ട് ബന്ധമുള്ള നൂറുകണക്കിന് പള്ളികളുണ്ട്. ഇവയില്‍ വളരെ പ്രധാനപ്പെട്ടവ മാത്രമാണ് സംരക്ഷിച്ച് പോരുന്നത്. ബാക്കിയുള്ളവ പലതും കാലക്രമേണ നാമാവശേഷമാവുകയോ തകരുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തൊട്ടാകെ പൈതൃക സംരക്ഷണ പദ്ധതിയുടേയും ടൂറിസത്തിന്റെയും ഭാഗമായി വൈവിധ്യമാര്‍ന്ന പദ്ധതികളുണ്ട്. ഇതിനു കൂടുതല്‍ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 130 പുരാതന മസ്ജിദുകള്‍ സംരക്ഷിക്കാനുള്ള തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.