2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പീഡിപ്പിച്ചവരെ വെറുതേവിട്ടു; യു.പിയില്‍ യുവതി തൂങ്ങി മരിച്ചു

  • യുവതി തെളിവുകള്‍ സഹിതം പൊലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണ സംഘം പ്രതികള്‍ക്കളെ വെറുതെ വിടുകയായിരുന്നു

ലഖ്‌നൗ: ലൈംഗികമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത പ്രതികളെ വെറുതേവിട്ടതില്‍ മനംനൊന്ത് പീഡനത്തിരയായ യുവതി ആത്മഹത്യ ചെയ്തു. പീഡനത്തിനിരയായ യുവതി തെളിവുകള്‍ സഹിതം പൊലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണ സംഘം പ്രതികള്‍ക്കു ശുദ്ധിപത്രം നല്‍കി. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ യുവതി തൂങ്ങിമരിക്കുകയായിരുന്നു
യു.പിയിലെ ഗോണ്ടയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്നു കേസന്വേഷിച്ച രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി ഗോണ്ട് എസ്.പി ആര്‍.പി സിങ് പറഞ്ഞു. കേസ് പുനരന്വേഷിക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും എസ്.പി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.