2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കറാച്ചി ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യയെന്ന ആരോപണവുമായി പാകിസ്താന്‍

  • ആരോപണം നിഷേധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കറാച്ചിയില്‍ ചൈനീസ് കാര്യാലയത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയാണെന്ന് പാകിസ്താന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൈനീസ് എംബസിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലാണ് ഇന്ത്യയെന്ന ആരോപണവുമായി പാകിസ്താന്‍ എത്തിയത്.

എന്നാല്‍, ഈ ആരോപണം ഇന്ത്യ നിഷേധിച്ചു. കെട്ടിച്ചമച്ചതാണെന്നും ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കറാച്ചി പൊലിസ് മേധാവി അമീര്‍ അഹ്മദ് ശെയ്ഖാണ് ആരോപണം ഉന്നയിച്ചത്. ചൈനയ്ക്കും പാകിസ്താനും ബന്ധത്തില്‍ വിള്ളല്‍ വരുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം അട്ടിമറിക്കാനുമായിരുന്നു ആക്രമണം നടത്തിയതെന്ന് അമീര്‍ അഹ്മദ് ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.