2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ആലപ്പാട്ടെ ഖനനത്തിനെതിരേ പരാതിയൊന്നും കിട്ടിയിട്ടില്ല; സമരത്തിനുപിന്നില്‍ നാട്ടുകാരാണോയെന്ന് പരിശോധിക്കണം: ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട്ടെ ഖനനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഖനനത്തിനെതിരേ പരാതിയൊന്നും കിട്ടിയിട്ടില്ല. ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പരിശോധിക്കും. വിഷയത്തെകുറിച്ച് കൂടുതല്‍ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കരിമണല്‍ പ്രകൃതി തരുന്ന സമ്പത്താണ്. അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കേരളത്തില്‍ നീണ്ടകര മുതല്‍ കായംകുളം വരെ കടല്‍ കൊണ്ടുത്തരുന്ന നിധിയാണ് കരിമണലെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.