2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ബഹ്‌റൈന്‍ കേരളീയ സമാജം കഥാരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ: ബഹ്‌റൈനിലെ എഴുത്തുകാര്‍ക്ക് വേണ്ടി ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവേദി നടത്തിയ കഥാരചനാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം ബൈന നാരായണ്‍, പ്രജിത്ത് നമ്പ്യാര്‍, സുരഭി ഹരീഷ് എന്നിവര്‍ സമ്മാനാര്‍ഹരായതായി സംഘാടകര്‍ അറിയിച്ചു.

സാഹിത്യ വേദിയുടെ ദ്വിവാര സാഹിത്യ സദസ്സില്‍ വെച്ചാണ് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജു.എം.സതീഷ് വിജയികളെ പ്രഖ്യാപിച്ചത്. ഭാവിയിലും വൈവിധ്യമാര്‍ന്ന സാഹിത്യ കൂട്ടായ്മകളും ശില്‍പശാലകളും സംഘടിപ്പിക്കുമെന്ന് സാഹിത്യ വേദി പ്രവര്‍ത്തകര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.