2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ബഹ്‌റൈനില്‍ ഡോക്ടര്‍മാരായ രണ്ടു മലയാളികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഉബൈദുല്ല റഹ്മാനി

മനാമ: ബഹ്‌റൈനില്‍ ഡോക്ടര്‍മാരായി ജോലി ചെയ്യുന്ന രണ്ടു മലയാളികളെ  ഫ്‌ലാറ്റിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കൊല്ലം തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും ബന്ധുവായ റാന്നി എരുമേലി സ്വദേശിയായ പുരുഷ ഡോക്ടറെയുമാണ് റിഫയിലെ ഒരു ഫ്‌ലാറ്റില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍ (34), തിരുവല്ലം പായിപ്പാട് സ്വദേശി ഡോ. ഷംലീന മുഹമ്മദ് സലിം (34) എന്നിവരാണ് മരിച്ചത്. ഷംലീന ഭര്‍തൃമതിയാണ്. അവരുടെ ഭര്‍ത്താവും ബഹ്‌റൈനില്‍ ഡോക്ടറാണ്. ഡോ.ഇബ്രാഹീമിന്റെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  ബഹ്‌റൈനിലെ ബി.ഡി.എഫ് ആശുപത്രിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.

ഡോ.ഇബ്രാഹിം അസ്തനേഷ്യ വിഭാഗത്തില്‍ വിദഗ്ധനായിരുന്നു.  ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദര ഭാര്യയാണ് മരിച്ച സ്ത്രീയെന്നും രണ്ടു ദിവസമായി ഇവരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  

മരണവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇരു മൃതദേഹങ്ങളും സല്‍മാനിയ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലിസ് അന്വേഷണമാരംഭിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.