2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

1500 മീറ്ററില്‍ ജിന്‍സണും മാഞ്ജിത്തും ഫൈനലില്‍

 

പുരുഷന്‍മാരുടെ 1500 മീറ്റര്‍ ഓട്ടത്തിന്റെ ഫൈനലിലേക്ക് ഇന്ത്യന്‍ താരങ്ങളായ മാഞ്ജിത്ത് സിങ്ങും മലയാളിയുമായ ജിന്‍സണ്‍ ജോണ്‍സനും ഫൈനലിലേക്ക് യോഗ്യത നേടി. സൈമി ഫൈനല്‍ പിന്നിട്ടപ്പോള്‍ ആദ്യ ഹീറ്റ്‌സില്‍ ഒന്നാമതായിട്ടായിരുന്നു മഞ്ജിത്ത് ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്‌സില്‍ രണ്ടാം സ്ഥാനക്കാരനായിട്ടായിരുന്നു ജിന്‍സണ്‍ ഫിനിഷ് ചെയ്തത്. 800 മീറ്ററിലേതു പോലെ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ 1500 മീറ്ററിലും ട്രാക്കില്‍ നിന്ന് മെഡല്‍ ലഭിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.