2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

1500 കോടി രൂപവരെ നഷ്ടമെന്ന്

ഹൈദരാബാദ്:പണം അസാധുവാക്കിയതിനെതുടര്‍ന്ന് പ്രതിമാസം 1000 മുതല്‍ 1500 കോടി രൂപവരെ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകുമെന്ന് തെലങ്കാന സര്‍ക്കാര്‍. ഈ വരുമാന നഷ്ടം എത്രമാസങ്ങള്‍ തുടരുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സര്‍ക്കാര്‍ പറയുന്നു. തങ്ങളുടെ നഷ്ടം നികത്താന്‍ കഴിയുക കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെ ആശ്രയിച്ചായിരിക്കുമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറഞ്ഞു. ചെറിയ മൂല്യത്തിലുള്ള കറന്‍സി നോട്ടുകള്‍ എത്തുന്നതുവരെ വരുമാന നഷ്ടം തുടരുമെന്നാണ് കണക്കുകൂട്ടുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി. രജിസ്‌ട്രേഷന്‍, മോട്ടോര്‍ വെഹിക്കിള്‍-കമേഴ്‌സ്യല്‍ നികുതി എന്നിവ പിരിച്ചെടുക്കുന്നതില്‍ വലിയതോതിലുള്ള നഷ്ടമാണ് സര്‍ക്കാറിന് നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വഴിയുള്ള ലോണുകളുടെ തിരിച്ചടവിന് അവധി നല്‍കണമെന്നും ചില ലോണുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കേന്ദ്ര ധനമന്ത്രാലയത്തിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ പങ്കെടുക്കില്ലെന്ന് ഭരണപക്ഷ പാര്‍ട്ടിയായ ടി.ആര്‍.എസ് നേതൃത്വം അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News