2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

സര്‍വകക്ഷിയോഗത്തില്‍ എ.കെ ബാലനില്ല; കാരണം ‘വിട്ടുവീഴ്ച’ നിലപാടോ?

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ നിയമമന്ത്രി എ.കെ ബാലന്‍ പങ്കെടുക്കാത്തത് വിവാദത്തില്‍. സുപ്രിംകോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി നിലപാടെടുത്തതിനാലാണ് എ.കെ ബാലനെ യോഗത്തിലേക്ക് വിളിക്കാത്തതെന്നാണ് സൂചന.

പുനപരിശോധനാ ഹരജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന സുപ്രിംകോടതി ഉത്തരവിന് പിന്നാലെ 1991 ലെ ഹൈക്കോടതി വിധി നിലനില്‍ക്കുമെന്നായിരുന്നു മന്ത്രി എ.കെ ബാലന്റെ പ്രതികരണം.

അതേസമയം, സര്‍വകക്ഷിയോഗത്തില്‍ എല്ലാവരും പങ്കെടുക്കേണ്ടതില്ലെന്നും ദേവസ്വം മന്ത്രി പങ്കെടുക്കുന്നുണ്ടെന്നുമാണ് മന്ത്രി എ.കെ ബാലന്റെ വിശദീകരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.