2017 November 14 Tuesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് മൗനം

കോഴിക്കോട്: കായല്‍ കൈയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയ്‌ക്കെതിരെ ഹൈക്കോടതി പരാമര്‍ശം വന്നിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി.

കോഴിക്കോട് ടൗണ്‍ ഹാളില്‍ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.

തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുപക്ഷമുന്നണി യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.