2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

പാര്‍ട്ടിയ്ക്കും മീതെ പറന്നു തോമസ് ചാണ്ടി; രാജിക്കാര്യത്തില്‍ എന്‍.സി.പിയ്ക്കും വ്യക്തതയില്ല

  • തീരുമാനം എന്‍.സി.പി ദേശീയ നേതൃത്വത്തിനു വിട്ടു
  • മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കും

കൊച്ചി: ഹൈക്കോടതിയുടെ രൂക്ഷപരാമര്‍ശം ഏറ്റുവാങ്ങിയ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ എന്‍.സി.പി നേതൃയോഗം പിരിഞ്ഞു.

മന്ത്രിയുടെ രാജി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് രാജി ആവശ്യപ്പെടാം.

സംസ്ഥാനസമിതിയ്ക്ക് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശമില്ലെന്ന് പീതാംബരന്‍ പറഞ്ഞു. രാജിക്കാര്യത്തില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തില്‍നിന്നുണ്ടാവും. കേന്ദ്രനേതൃത്വത്തെ യോഗതീരുമാനങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി രാജിവെക്കണമെന്നും തീരുമാനം ഇനിയും വൈകിക്കരുതെന്നും എന്‍.സി.പി യോഗത്തില്‍ ഒരു വിഭാഗം നിലപാടെടുത്തിരുന്നു. എന്നാല്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്റ്. ഇതോടെ മന്ത്രിയെ ചൊല്ലി യോഗം ബഹളത്തില്‍ മുങ്ങി.

ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ എന്‍.സി.പി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

അതേസമയം, തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വിഷയത്തില്‍ തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഹൈക്കോടതിയുടെ പരാമര്‍ശം കൂടി വന്നതോടെയാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞത്. ഹൈക്കോടതി പരാമര്‍ശം വിശദമായി പരിശോധിച്ച് എന്‍.സി.പിയുടെ നിലപാടുകൂടി അറിഞ്ഞ ശേഷമാകും തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

thomas chandi,ncp, 

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.