2018 May 10 Thursday

ടി.പി വധം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. 2012ല്‍ ചോമ്പാല പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാര്‍ എന്ന് കണ്ടെത്താന്‍ ആയില്ലെന്നും ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ നിലപാട് അറിയിച്ചു.

കേസ് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സാധിക്കില്ലെന്ന് സി.ബി.ഐ നേരത്തെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എടച്ചേരി പൊലിസ് രജിസ്റ്റര്‍ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ രമ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.

വധക്കേസ് അന്വേഷിച്ചപ്പോള്‍തന്നെ ഗൂഢാലോചനയും അന്വേഷിച്ചതല്ലേ, ഇനി എന്തിനാണ് വേറൊരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് നേരത്തെ കോടതിയും ചോദിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ വീണ്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് സംശയാസ്പദമാണ്. ആവശ്യമെങ്കില്‍ ഗൂഢാലോചനയെക്കുറിച്ച് തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാനാകുമെന്നും കേസ് മുന്‍പ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.