2018 February 21 Wednesday
നിങ്ങളുടെ മൂല്യങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തതയുണ്ടെങ്കില്‍ തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്ക് എളുപ്പമാണ്.
റോയ് ഇ. ഡിസ്‌നി

നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതല്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.മൃഗസംരക്ഷണ വകുപ്പില്‍ പുതുതായി മുപ്പത്തിയഞ്ച് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍

ശമ്പളപരിഷ്‌കരണം

  • കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലാ ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
  • കേരള ഹൈക്കോടതി ജീവനക്കാരുടെ പത്താം ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.
  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

നിയമനങ്ങള്‍
ലേബര്‍ കമ്മീഷ്ണര്‍ ആയി എ. അലക്‌സാണ്ടറിനെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ലേബര്‍ കമ്മീഷ്ണറായ കെ. ബിജുവിനെ വ്യവസായവകുപ്പ് ഡയറക്റ്ററായി നിയമിക്കും. നിലവില്‍ വ്യവസായഡയറക്റ്ററായ കെ.എന്‍. സതീഷിനെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി നിയമിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.