2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

രാമചന്ദ്രന്‍ നായരുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ അകാല നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ്. അഭിഭാഷകനെന്ന നിലയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ച രാമചന്ദ്രന്‍ നായര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ പൊതുപ്രവര്‍ത്തകനായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു പുലര്‍ച്ചെ നാലേകാലോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെയായിരുന്നു രാമചന്ദ്രന്‍ നായരുടെ അന്ത്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.