2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

കെ.കെ.രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ യുടെ വിയോഗം: സി.പി.എം പാര്‍ട്ടി പരിപാടികള്‍ മാറ്റി

സംസ്‌ക്കാരം നാളെ വൈകിട്ട് 5 മണിക്ക് ചെങ്ങന്നൂര്‍ ആലയിലെ വീട്ടുവളപ്പില്‍

കായംകുളം:കെ.കെ രാമചന്ദ്രന്‍ നായര്‍ എം എല്‍ എ .യുടെ വിയോഗത്തെ തുടര്‍ന്ന് സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനവും റാലിയും മാറ്റി. നാളെ നടത്താനിരുന്ന പരിപാടി 16ാം തീയതി ലേക്ക് മാറ്റി.

ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും. നാളെ രാവിലെ 8ന് തിരുവനന്തപുരത്ത് പൊതു ദര്‍ശനം. തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം ചെങ്ങന്നൂരിലേക്ക് കൊണ്ടു പോകും. നാളെ രാവില 12 മണിയ്ക്ക് ചെങ്ങന്നൂര്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം 5 മണിക്ക് ചെങ്ങന്നൂര്‍ ആലയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.