2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

14 പാക് പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യന്‍ തിരിച്ചടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് മേഖലയില്‍ നടത്തിയ തിരിച്ചടിയില്‍ 14 പാക് പോസ്റ്റുകള്‍ തകര്‍ത്തു.

മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്‌.

ഇന്നു രാവിലെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. എട്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സാമ്പാ ജില്ലയിലും പൂഞ്ചിലെ ബലകോട്ടെ മേഖലയിലും ശക്തമായ മോര്‍ട്ടാര്‍ ഷെല്ലിങാണ് പാക് റേഞ്ചേഴ്‌സിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

സാമ്പയിലെ ജനവാസ കേന്ദ്രമായ രാംഗര്‍ മേഖലയിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ സാംബ ജില്ലയിലെ റാംഗ്ര സെക്ടറില്‍ നടന്ന ആക്രമണത്തില്‍ 19 വയസായ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു.

അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മിര്‍ ഗവര്‍ണര്‍ എന്‍.എം വോറ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ഗവര്‍ണര്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

പാക് സൈന്യം പ്രകോപനമില്ലാതെ 60 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യന്‍ സൈനിക അധികൃതര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.