2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നിപ്പ വൈറസ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്രശംസ

 

ന്യൂഡല്‍ഹി: നിപ്പ വൈറസ് പ്രതിരോധനത്തില്‍ കേരളം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍ പ്രശംസിച്ചു. 13മത് കേന്ദ്ര ആരോഗ്യ കൗണ്‍സില്‍ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി കേരളത്തെ പ്രശംസിച്ചത്. സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് പാക്കേജിന്റെ അപാകതകള്‍ സംസഥാന ആരോഗ്യ മന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ആയുഷ്മാന്‍ പദ്ധതിയില്‍ കേരളത്തില്‍ 18 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമേ ആനുകൂല്യം ലഭിക്കു എന്നതിനാലാണ് കേരളം കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് സ്‌കീമില്‍ വൈകി ചേര്‍ന്നതെന്ന് സമ്മേളനത്തില്‍ മന്ത്രി ശൈലജ അറിയിച്ചു. കോഴിക്കോട് വൈറോളജി കേന്ദ്രത്തിനും ട്രോമാ കെയര്‍ പദ്ധതിക്കും കൂടുതല്‍ തുക അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ റീ ഇംപേഴ്‌സ് മെന്റ് നല്‍കിയതും കേരളമാണ്. കോഴിക്കോട് കോട്ടയം ഗവ. മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഇതില്‍ ഒന്നും രണ്ടും സ്ഥാനം. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 19 ശതമാനം മാത്രമാണ് കേന്ദ്രം നല്‍കുന്നത്. ആയുഷ്മാന്‍ പദ്ധതിയിലെ 18 ലക്ഷം പേര്‍ക്ക് മാത്രമാണ് 60:40 നിരക്കില്‍ പ്രീമിയം കേന്ദ്രത്തില്‍ നിന്ന് ലഭ്യമാകുന്നത്. 41 ലക്ഷം കുടുംബങ്ങള്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്ളതിനാല്‍ മൊത്തം പ്രീമിയത്തിന്റെ 80 ശതമാനം തുകയാണ് കേരളം വഹിക്കുന്നത്. പ്രീമിയം അടക്കുന്നതിന് കൂടുതല്‍ കേന്ദ്ര സഹായം മന്ത്രി ആവശ്യപ്പെട്ടു.

ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

13th Conference of Central Council of Health and Family Welfare in New Delhi.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.