2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

13,860 കോടി രൂപയുടെ സമ്പാദ്യം വെളിപ്പെടുത്തി മുങ്ങിയ ആള്‍ പിടിയില്‍

ഗാന്ധി നഗര്‍: കള്ളപ്പണം വെളിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം 13,860 കോടി രൂപയുടെ സമ്പാദ്യം വെളിപ്പെടുത്തിയ ശേഷം ഒളിവില്‍പോയ ഗുജറാത്തിലെ റിയല്‍ എസ്റ്റേറ്റുകാരന്‍ മഹേഷ് ഷായെ അധായനികുതി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.
ചാനല്‍ ചര്‍ച്ചക്കിടെ സ്റ്റുഡിയോയിലെത്തിയാണ് ഇയളെ കസ്റ്റഡിയിലെടുത്തത്. രാഷ്ട്രീയക്കാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കള്ളപ്പണക്കാരുടെയും പണമാണ് തന്റെ കൈയിലുള്ളതെന്ന് ഇയാള്‍ വെളിപ്പെടുത്തിയുട്ടുണ്ട്.
തന്റെ കൈയിലുള്ള കള്ളപ്പണത്തിന് നികുതി അടയ്ക്കാമെന്ന് പറഞ്ഞ ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അദ്ദേഹത്തിന്റെ കൈവശം ഇത്രയും തുകയില്ലെന്ന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വ്യക്തമാക്കിയതോടെയാണ് ആദായ നികുതി വകുപ്പ് അന്വോഷണം തുടങ്ങിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.