2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ക്രെഡിറ്റ് മോദിക്കെന്ന് പരീക്കര്‍

മുംബൈ: സര്‍ജിക്കല്‍ സട്രൈക്കിന്റെ ക്രഡിറ്റ് മോദിക്കു തന്നെയെന്ന് മന്ത്രി പരീക്കര്‍. അതിര്‍ത്തി കടന്ന് പാക്കധീന കശ്മിരിലെ  ഭീകര ക്യാംപുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ക്രെഡിറ്റിന്റെ ഭൂരിഭാഗവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തന്നെയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് പറഞ്ഞത്.
ഇവിടെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പരീക്കര്‍.അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് സൈന്യമാണ്. അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയല്ല.
എന്നാല്‍ ആക്രമണത്തിന്റെ ക്രെഡിറ്റിന്റെ ഭൂരിഭാഗവും പ്രധാനമന്ത്രിക്കും സര്‍ക്കാരിനും അവകാശപ്പെട്ടതാണ്.ആക്രമണത്തിന്റെ ക്രെഡിറ്റ് പങ്ക് വയ്ക്കുന്നതിന് എനിക്കൊരു മടിയുമില്ല.  
ക്രെഡിറ്റ് പങ്കുവയ്ക്കപ്പെട്ടാല്‍ പലരും അടങ്ങുമെന്നും കരുതുന്നു. ജനങ്ങളുടെ വികാരം മനസിലാക്കിയുള്ള ഒരു പ്രവൃത്തിയായിരുന്നു ഉണ്ടായതെന്നും അതില്‍ ജനങ്ങള്‍ ഇപ്പോള്‍ സംതൃപ്തരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മോദിയുടെ നിര്‍ദേശ പ്രകാരം പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് താന്‍ ചെയ്തതെന്നും പരീക്കര്‍ പറഞ്ഞു.
മിന്നലാക്രമണത്തിന്റെ തെളിവ് പുറത്ത് വിടണമെന്ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.