2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ശക്തമായ കാറ്റ്: പൊന്നാനിയില്‍ 15 വള്ളങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോയി

ലക്ഷങ്ങളുടെ നഷ്ടം

പൊന്നാനി: ശക്തമായ കാറ്റിലും ഒഴുക്കിലുംപെട്ട് പൊന്നാനി തീരത്ത് നങ്കൂരമിട്ട പതിനഞ്ചോളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. പൊന്നാനി അഴിമുഖത്ത് നങ്കൂരമിട്ട 15 ഓളം മത്സ്യബന്ധന ബോട്ടുകളാണ് വീശിയടിച്ച കാറ്റില്‍ കടലിലേക്ക് ഒഴുകിപ്പോയത്. പൊന്നാനി പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് ബോട്ടുകള്‍ കടലിലേക്ക് ഒഴുകിയതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് സംഭവം. കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ ബോട്ടുകള്‍ തിരിച്ചെത്തിക്കാന്‍ കഴിയുന്നില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ചില വള്ളങ്ങള്‍ കാറ്റില്‍ കരയിലെ ഭിത്തിയിലിടിച്ച് തകര്‍ന്നിട്ടുമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.