2018 July 13 Friday
അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഏറ്റവും നികൃഷ്ടരായവര്‍ ബുദ്ധി ഉപയോഗിക്കാത്തവരാണ്
- വിശുദ്ധ ഖുര്‍ആന്‍

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കരക്കടിഞ്ഞു

പട്ടാമ്പി: നാല് ദിവസം മുമ്പ് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കരക്കടിഞ്ഞു. തൃത്താല വി.കെ. കടവിനു സമീപം അത്താണിയിലാണ് മൃതദേഹം കരക്കടിഞ്ഞത്. ജൂലൈ 9ന് വൈകുന്നേരമാണ് ഇയാള്‍ പുഴയില്‍ വീണത്. ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പുഴയില്‍ വീണയാളെ സംബന്ധിച്ച് ആര്‍ക്കും ഒരു വിവരവുമുണ്ടായിരുന്നില്ല. ബന്ധുക്കളുടെ പരാതികളൊന്നും പൊലിസ് സ്റ്റേഷനില്‍ ഈ ദിവസങ്ങളില്‍ ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ മൃതദേഹം കരക്കടിഞ്ഞത്. ജീര്‍ണ്ണിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന് ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുമെന്ന് തൃത്താല പൊലിസ് പറഞ്ഞു.

മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.