2019 January 22 Tuesday
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീഴുമ്പോഴൊക്കെ എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മാഹാത്മ്യം.

പറവൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം അടക്കം 50 പവന്‍ മോഷ്ടിച്ചു

കൊച്ചി: എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് തിരുവാഭരണം അടക്കം 50 പവന്‍ കവര്‍ന്നു. കോട്ടുവളളി തൃക്കപുരം ദേവീക്ഷേത്രത്തിലെ തിരുവാഭരണമടക്കം 30 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ഇതിനു സമീപമുള്ള ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവനും നഷ്ടമായി.ക്ഷേത്രത്തിലെ സി.സി.ടി.വിയും മോഷണം പോയി.

തൃക്കപുരം ദേവീ ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ ഓട് പൊളിച്ച് മോഷ്ടാക്കള്‍ അകത്തു കടന്നു. എന്നാല്‍, അവിടെ നിന്ന് സ്വര്‍ണം ലഭിക്കാത്തതിനാല്‍ ക്ഷേത്രത്തിലെ ഓഫിസ് കുത്തിത്തുറക്കുകയായിരുന്നു. ഇവിടെ നിന്നാണ് 30 പവന്‍ സ്വര്‍ണാഭരണവും അറുപതിനായിരം രൂപയും കവര്‍ന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.