2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

നെല്‍വയല്‍- നീര്‍ത്തട നിയമത്തില്‍ നഗരപ്രദേശങ്ങള്‍ക്ക് ഇളവില്ല

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ നഗരപ്രദേശങ്ങള്‍ക്ക് ഇളവു നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗത്തിലാണ് തീരുമാനം. സി.പി.ഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നഗരപ്രദേശങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചത്.

ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി റവന്യു, കൃഷിവകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചത്.

തിരുവനന്തപുരം, എറണാംകുളം നഗരങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കാനാണ് നീക്കം നടന്നിരുന്നത്.

2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ നേരത്തെതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News