2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

കാറിന് സൈഡ് കൊടുത്തില്ല; ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി

പത്തനാപുരം: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും മര്‍ദ്ദിച്ചതായി പരാതി അനന്തകൃഷ്ണന്‍ എന്ന യുവാവാണ് പരാതിക്കാരന്‍. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്ന സ്ഥലത്തുവച്ച് ബുധനാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്.

ശബരിഗിരിയ്ക്ക് സമീപത്ത് ഒരു മരണവീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു എം.എല്‍.എ. ഇതേ മരണവീട്ടിലെത്തിയതായിരുന്നു അനന്തകൃഷ്ണനും മാതാവും. ഇവര്‍ സഞ്ചരിച്ച കാര്‍ എം.എല്‍.എയുടെ കാറിന് സൈഡ്് നല്‍കിയില്ലെന്നും പറഞ്ഞ് കാറില്‍ നിന്നിറക്കിയ അനന്തകൃഷ്ണനെ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

എന്നാല്‍, യുവാവ് തന്നെയാണ് മര്‍ദിച്ചതെന്ന് എം.എല്‍.എയുടെ ഡ്രൈവര്‍ അറിയിച്ചു. ഇരുവരും പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.