2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫ് നിര്‍ദ്ദേശം; ഒരു രൂപ കൂടും

  • മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് എട്ടാകും

തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടാന്‍ ഇടതുമുന്നണി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മിനിമം ചാര്‍ജ് ഒരു രൂപ കൂട്ടാമെന്നാണ് ശുപാര്‍ശ. 

ജനങ്ങള്‍ക്ക് അമിതഭാരം ഉണ്ടാവാത്ത രീതിയില്‍ ചാര്‍ജ് വര്‍ധന നടപ്പാക്കാനാണ് നിര്‍ദ്ദേശം.

നിലവില്‍ ഏഴ് രൂപയാണ് മിനിമം ചാർജ്. ഇതോടെ മിനിമം ചാര്‍ജ് എട്ടു രൂപയാവും. ഫാസ്റ്റ് പാസഞ്ചറുകളില്‍ മിനിമം ചാര്‍ജ് പത്ത് രൂപയില്‍ നിന്നും 11 രൂപയാവും.

ഇതു സംബന്ധിച്ചുള്ള അന്തിമതീരുമാനം നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും.

 ഇന്ന് എ.കെ.ജി സെന്‍ററിൽ  ചേർന്ന അടിയന്തര ഇടതുമുന്നണി യോഗത്തിലാണ് തീരുമാനമുണ്ടായത് . ചാർജ് വർധിപ്പിക്കുന്നില്ലെങ്കിൽ ഈ മാസം 16 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.