2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സഊദിയില്‍ സ്വകാര്യ സ്‌കൂളില്‍ അജ്ഞാതന്റെ വെടിവയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടതായി സൂചന

സലാം കൂടരഞ്ഞി

 

റിയാദ്: റിയാദിലെ അന്താരാഷ്ട്ര സ്‌കൂളില്‍ അജ്ഞാതന്‍ വെടിയുതിര്‍ത്തു. അമേരിക്കയടക്കം ഭൂരിഭാഗവും യൂറോപ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

അക്രമിയെ സുരക്ഷാ സേന കീഴ്‌പ്പെടുത്തിയതായാണ് വിവരം. അക്രമിയുടെ ലക്ഷ്യമെന്താണെന്നോ മറ്റോ ഉള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. റിയാദിലെ അമേരിക്കന്‍ എംബസിക്കു സമീപമുള്ള ഇവിടെ കൂടുതലും അമേരിക്കന്‍ വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്.

സ്‌കൂളില്‍ അതിക്രമിച്ചു കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നെന്നും കുട്ടികള്‍ സ്‌കൂളില്‍ ഇല്ലാത്ത സമയമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്നും അമേരിക്കന്‍ എംബസ്സി ട്വിറ്ററില്‍ അറിയിച്ചു.

സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. സഊദി രാജകുടുംബാംഗവും ബിസിനസ്സ് പ്രമുഖനും അറബ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ ഉടമസ്ഥതിയിലുള്ളതാണു സ്്കൂള്‍.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.