2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഒന്‍പതു ജില്ലകളില്‍ പ്ലസ് വണ്ണിനു 10 ശതമാനം സീറ്റ് വര്‍ധന

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ അടിസ്ഥാന സൗകര്യമുളള ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുവര്‍ധന അനുവദിക്കാന്‍ മന്ത്രിസഭ തീരൂമാനിച്ചു.

ഈ ജില്ലകളില്‍ ഒഴിവുളള സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷകരുണ്ടെന്ന് കണ്ട സാഹചര്യത്തിലാണ് സീറ്റ് വര്‍ധിപ്പിച്ചത്.

പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ശുപാര്‍ശ പ്രകാരം കുഴല്‍മന്ദം, കുളത്തൂപുഴ എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഈ വര്‍ഷം ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ ആരംഭിക്കും.  സൗകര്യങ്ങള്‍ പൂര്‍ത്തിയാവുന്ന  മുറയ്ക്ക് വടക്കാഞ്ചേരി അട്ടപ്പാടി എന്നിവിടങ്ങളിലും ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News