2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രബന്ധ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി 2016ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു. 10,000/ (പതിനായിരം) രൂപയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. എഴുത്തച്ഛന്‍സമകാലകവിതയിലെ പ്രതിഫലനങ്ങള്‍ എന്നതാണ് വിഷയം. പരമാവധി 40 പേജായിരിക്കണം രചനയുടെ ദൈര്‍ഘ്യം. ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം. ഒരുതവണ സമ്മാനം ലഭിച്ചവര്‍ക്ക് പങ്കെടുക്കാനാവില്ല. രചയിതാക്കളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റൊരു പേജില്‍ എഴുതി പ്രബന്ധത്തോടൊപ്പം നല്‍കണം. ആഗസ്റ്റ് 14 നകം സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി, പാലസ് റോഡ് തൃശ്ശൂര്‍  680 020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍: 04872331069, 2333967., keralasahtiyaakademi@gmail.com


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.