2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ജിദ്ദയില്‍ വഴിതെറ്റിയെത്തിയ ഡോള്‍ഫിന്‍ കൂട്ടത്തെ രക്ഷപ്പെടുത്തി

സലാം കൂടരഞ്ഞി

റിയാദ്: വഴിതെറ്റി തീരപ്രദേശത്തോടടുത്ത ഡോള്‍ഫിനുകള്‍ക്ക് രക്ഷയായി സഊദി നാവിക ഗാര്‍ഡുകള്‍. ആഴക്കടലില്‍നിന്നു കൂട്ടംതെറ്റി വഴിയറിയാതെ തീരപ്രദേശത്ത് അടുത്ത പത്ത് ഡോള്‍ഫിനുകളെയാണ് രക്ഷപ്പെടുത്തിയത്.          

ആഴക്കടലിലേക്ക് വഴികാട്ടാനായി വളണ്ടിയര്‍ സംഘത്തോടൊപ്പം സഊദി പ്രകൃതി, വെള്ള, കാര്‍ഷിക മന്ത്രാലയവും മൃഗസംരക്ഷണ അതോറിറ്റിയും ജിദ്ദ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി ബോര്‍ഡര്‍ ഗാര്‍ഡുകളും അനുഗമിച്ചതായി മന്ത്രാലയ അണ്ടര്‍ സിക്രട്ടറി അഹ് മദ് അല്‍ അയാദ പറഞ്ഞു.

ചെങ്കടല്‍ തീരത്തെ  ജിദ്ദ  റാബിഗിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി തീരപ്രദേശത്താണ് കഴിഞ്ഞ ദിവസം ഡോള്‍ഫിനുകള്‍ വഴി തെറ്റിയെത്തിയത്. ആഴം കൂടിയ സ്ഥലത്തുനിന്ന് ഇവ തീരപ്രദേശത്തെ ആഴം കുറഞ്ഞ പ്രദേശത്തേക്ക് കയറി തിരിയുകയായിരുന്നു. ഭക്ഷണം കിട്ടാത്തതിനാല്‍ ജീവന്‍ അപകടത്തിലായ ഇവയില്‍ ചിലതിനെ ബലം പ്രയോഗിച്ചാണ് ആഴക്കടലിലേക്ക് നീക്കിയതെന്ന് ജിദ്ദ ഫിഷറീസ് തലവന്‍ റദ അല്‍ സഹ്‌റാനി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.