2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഹൂതി ആക്രമണത്തില്‍ സഊദിയിലെ യുഎന്‍ ഓഫീസ് തകര്‍ന്നു

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: യമനില്‍നിന്നു ഹൂതി വിമതര്‍ തൊടുത്തു വിട്ട റോക്കറ്റ് പതിച്ച് സഊദിയിലെ യുഎന്‍ ഓഫീസിനു കേടുപാടുകള്‍ സംഭവിച്ചു. സഊദിയുടെ തെക്കന്‍ മേഖലയിലെ അസീര്‍ പ്രവിശ്യയിലെ യുഎന്‍ ഓഫീസാണ് തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ തകര്‍ന്നത്.

ആക്രമണത്തില്‍ ദഹ്‌റാന്‍ അല്‍ ജുനൂബിലെ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിനും ചില്ലുകള്‍ക്കും സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സഊദി അതിര്‍ത്തി പ്രദേശത്തെ യമന്‍ ഭാഗത്ത് നിന്ന് കത്യൂഷ റോക്കറ്റ് ആക്രമണമാണ് നടന്നതെന്ന് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഭവത്തെ കുറിച്ച് യുഎന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News