2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സ്വയം പ്രതിരോധത്തിന് ഇസ്‌റാഈലിന്‌ അവകാശമുണ്ട്; സിറിയന്‍ വിഷയത്തില്‍ അമേരിക്ക

മധ്യേഷ്യയിലെ സകല സ്ഥലത്തും പ്രശ്ങ്ങള്‍ക്കു പിന്നില്‍ ഇറാന്‍

 

റിയാദ്: സ്വയം പ്രതിരോധത്തിന് ഇസ്രാഈലിന് അവകാശമുണ്ടെന്നും മധേഷ്യയില്‍ സകല സ്ഥലത്തും പ്രശ്‌നമുണ്ടാക്കുന്നതിനു പിന്നില്‍ ഇറാനാണെന്നും അമേരിക്ക.

സിറിയന്‍ പ്രശ്‌നത്തില്‍ ഇസ്‌റാഈല്‍ യുദ്ധ വിമാനം തള്ളിയിട്ടതിനെ തുടര്‍ന്ന് മേഖലയിലെ പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിക്കുമ്പോഴാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി
ജെയീംസ് മാത്തിസ് ഇസ്‌റാഈലിനെ അനുകൂലിച്ച് രംഗത്തെയിലായത്.

ഇറാനില്‍ നിന്നും പറന്നുയര്‍ന്ന ഇറാന്റെ ആളില്ലാ വിമാനം ഇസ്‌റാഈല്‍ തകര്‍ത്തതിന് പിന്നാലെയാണ് മറുപടിയായി ഇസ്‌റാഈല്‍ യുദ്ധ വിമാനം എഫ്16 തകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ യുദ്ധ സാധ്യത നില നില്‍ക്കെയാണ് ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തിയത്.

നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ സൈന്യത്തിന് ഇടപെടാനാകില്ലെന്നും മാത്തിസ് യൂറോപ്പ് സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു മുന്‍പ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇസ്‌റാഈലിന് സ്വയം പ്രതിരോധനത്തിനുള്ള ശരിയായ അവകാശമുണ്ട്. അവരുടെ ജനത ആക്രമിക്കപ്പെടുന്നത് വരെ കാത്ത് നില്‍ക്കാന്‍ സാധിക്കില്ല.

മധ്യേഷ്യയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നില്‍ ഇറാനാണെന്നും അദ്ദേഹം പറഞ്ഞു.മധ്യേഷ്യയില്‍ എല്ലായിടത്തും പ്രശ്‌നങ്ങളാണ്. യമന്‍, ബൈറൂത്, സിറിയ, ഇറാഖ്, തുടങ്ങി എല്ലായിടത്തും കടുത്ത പ്രശ്‌നങ്ങളാണ്.

എല്ലായിടത്തും ഇറാനാണ് പ്രശ്‌നക്കാരെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ബഹ്‌റൈന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ നടന്ന നിരവധി ആക്രമണ ശ്രമങ്ങള്‍ക്ക് പിന്നിലും ഇറാനാണെന്നു വ്യക്തമായതായി കണ്ടെത്തിയിട്ടുണ്ടെന്നും മാത്തിസ് പറഞ്ഞു. നിലവിലെ ഇറാന്‍-ഇസ്‌റാഈല്‍ സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലും ഇസ്‌റാഈലിനെ പൂര്‍ണമായും അനുകൂലിച്ചിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.