2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സോണിയുടെ പുതിയ എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം പുറത്തിറക്കി

സോണി ഇന്ത്യ അതിന്റെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം പുറത്തിറക്കി.
അതിശയിപ്പിക്കുന്ന 4കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേയും അതിവേഗ ഡൗണ്‍ലോഡ് സ്പീഡും അത്യാകര്‍ഷകമായ ഡിസൈനും മനുഷ്യ നേത്രങ്ങള്‍ക്ക് പോലും കാണാനാകാത്ത മോഷന്‍ ക്യാപ്ചര്‍ സവിശേഷതയുള്ള അത്യാധുനിക ക്യാമറയുമെല്ലാമുള്ളതാണ് പുതിയ ഫോണ്‍.
4കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേ തീര്‍ത്തും തനതായ സോണി അനുഭവം നല്‍കുന്ന ഇത് സോണിയുടെ ബ്രാവിയ ടിവി ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്.

റിഫ്‌ളക്റ്റീവ്‌ സര്‍ഫേസുള്ള അതിരില്ലാത്ത ഡിസൈന്‍

നൂതനമായ നിരവധി സാങ്കേതികവിദ്യകള്‍ ഇഴചേര്‍ന്ന എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം അകവും പുറവും മനോഹരവും സമാനതകളില്ലാത്ത ഡിസൈനുള്ളതാണ്.

ബാഹ്യഭാഗത്ത് ആകര്‍ഷകമായ ഗ്ലാസ് ലൂപ്പ് സര്‍ഫേസാണുള്ളത്. ഇത് പിന്‍ഭാഗത്ത് ഒരു റിഫ്‌ളക്റ്റീവ്‌ സര്‍ഫേസ് വെളിപ്പെടുത്തുന്നു. എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയത്തിന്റെ ഓരോ വശവും ഏകീകൃതമാണ്, അനന്തമായി ഒഴുകുന്ന ലൈനുകളും ഉള്‍ച്ചേര്‍ന്ന ഫിംഗര്‍പ്രിന്റ് പവര്‍ ബട്ടണും ഫോണിന്റെ മുകളിലും താഴെയും ഡയമണ്ട് കട്ട് ഫിനിഷും ഇതിന്റെ മാറ്റ് കൂട്ടുന്നു.

എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയവുമായി പുറത്തായിരിക്കുമ്പോള്‍ ഫോണിനെ കുറിച്ചോര്‍ത്ത് അലോസരപ്പെടുകയേ വേണ്ട. ഇത് വാട്ടര്‍ റെസിസ്റ്റന്റും പൊടി കടക്കാത്തതുമാണ്. സൗന്ദര്യത്തെയും ഈടിനെയും പുതിയ തലങ്ങളിലെത്തിക്കുന്നതാണിത്.

ജിഗാബിറ്റ്ക്ലാസ് എല്‍ടിഇ കണക്ടിവിറ്റിയുള്ള കരുത്തുറ്റ പ്രകടനം

എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം ജിഗാബൈറ്റ് ക്ലാസ് എല്‍ടിഇ ശേഷിയുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ്്. സംയോജിത സ്‌നാപ്പ്ഡ്രാഗണ്‍ എക്‌സ്16 എല്‍ടിഇ മോഡം കാരണമാണ് ഇത് സാധ്യമാകുന്നത്. എവിടെയായിരുന്നാലും ഫൈബര്‍ ഒപ്റ്റിക്ക് സ്പീഡ് നല്‍കിക്കൊണ്ട് ഉപഭോക്താക്കള്‍ എങ്ങനെ മൊബൈല്‍ ഉപയോഗിക്കുന്നുവെന്നതിനെ പരിവര്‍ത്തനം ചെയ്യാനുള്ള കഴിവ് അതിനുണ്ട്.

സൂപ്പര്‍ സ്ലോ മോഷനും പ്രവചിത ക്യാപ്ചറുമുള്ള തികവുറ്റ മോഷന്‍ ഐ ക്യാമറ

മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാധിക്കാത്ത വിധത്തില്‍ മനോഹര നിമിഷങ്ങളെ പകര്‍ത്തുന്നതിന് പുതിയ മോഷന്‍ ഐ ക്യാമറ സിസ്റ്റം സൃഷ്ടിക്കുന്നതിന് സോണി എ ,സൈബര്‍ ഷോട്ട് ക്യാമറകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഇമേജിംഗ് സവിശേഷതയാണ് എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയത്തില്‍ ഉള്ളത്.

പതിറ്റാണ്ടുകളായുള്ള നവീകരണങ്ങളിലൂടെ മാറ്റ് തെളിയിച്ചതാണിത്. പ്രീമിയം ക്യാമറകളില്‍ മാത്രം സാധാരണ കാണുന്ന സാങ്കേതികവിദ്യകളുള്ള ഒരു മെമ്മറി സ്റ്റാക്ക്ഡ് എക്‌സ്‌മോര്‍ ആര്‍എസ് സെന്‍സര്‍ ഇതിനുണ്ട്. 5 മടങ്ങ് കൂടിയ ഇമേജ് സ്‌കാനിംഗും ഡാറ്റ ട്രാന്‍സ്ഫറും ഇത് സാധ്യമാക്കുന്നു.

ഹൈ റെസല്യൂഷന്‍ ഓഡിയോയുള്ള സ്റ്റുഡിയോ പോലുള്ള ശബ്ദ അനുഭവം

ഓഡിയോ, ഗെയിമിംഗ് ശേഷികള്‍ മികച്ച സോണി അനുഭവം നല്‍കുന്നു. ഹൈ റെസല്യൂഷന്‍ ഓഡിയോ പ്ലേബാക്ക് ഒരു ട്രാക്കിലെ ഓരോ വിശദാംശവും നിങ്ങളെ കേള്‍പ്പിക്കുകയും ആര്‍ട്ടിസ്റ്റിനു അടുത്തായിരിക്കുന്നത് പോലുള്ള പ്രതീതി നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. എക്‌സ്പീരിയ ടിപ്‌സും പുതിയ എക്‌സ്പീരിയ ആക്ഷനും നിങ്ങള്‍ ഉപയോഗിക്കുന്ന ഫീച്ചറുകളെ കുറിച്ച് ഉപയോഗപ്രദമായ ഉപദേശം നല്‍കുകയും നിങ്ങളുടെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള മാപ്പ് ഡൗണ്‍ലോഡുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു, എല്ലാം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ ലളിതമാക്കുന്നു.

ല്യുമിനസ് ക്രോമും ഡീപ്പ് സീ ബ്ലാക്ക് എന്നി നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന്റെ വില 59,000 രൂപയാണ്. 

 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.