2017 May 29 Monday
ആലീസ് വാക്കര്‍

കാസര്‍ഗോഡ് ജില്ല കെഎംസിസി നോര്‍ക്ക ഹെല്‍പ് ഡസ്‌ക് വെള്ളിയാഴ്ച്ച

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ നിധി അംഗത്വതിനു അപേക്ഷ തയാറാക്കി സമര്‍പ്പിക്കുന്നതിനു കാസര്‍ഗോഡ് ജില്ലക്കാരായ പ്രവാസികള്‍ക്ക് സഹായം ചെയ്യുന്നതിന് കെഎംസിസി കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോര്‍ക്ക  ഹെല്‍പ് ഡസ്‌ക്  വെള്ളിയാഴ്ച ഉച്ചക്ക്  രണ്ടു മണി മുതല്‍ ആറു മണി വരെ ഹിലാലിലുള്ള കെ എം സി സി ഓഫിസില്‍ പ്രവര്‍ത്തിക്കും.

 
നിശ്ചിത സമയത്തിനകത്ത്  എത്തിച്ചേരുന്ന  ജില്ലയിലെ പ്രവാസികള്‍ക്ക് എല്ലാ സഹായവും ഹെല്‍പ് ഡെസ്‌കില്‍നിന്നു ലഭ്യമാവുന്നതാണ്.

സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട്, ഐ ഡി കോപ്പികളും , രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കളും ,അപേക്ഷയോടൊപ്പം  അടക്കേണ്ട തുകയുമായിട്ടാണ് ബന്ധപ്പെട്ടവര്‍ സമീപിക്കേണ്ടത്.

നിരവധി അനൂകൂല്യങ്ങള്‍  പ്രവാസികള്‍ക്ക് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ക്ഷേമ നിധിയിയിലും നോര്‍ക്ക അംഗത്വ ത്തിനും ഉള്ള  അവസരം  ജില്ലയിലെ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്നു കെ എം സി സി നേതാക്കള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  66669827 / 70357029 / 70676554 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .

 


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.