2017 February 20 Monday
മനുഷ്യരാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു  
-സിസറോ

ഹജ്ജ്‌ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സഊദിയുമായി ചര്‍ച്ചകള്‍ക്കു തയാറാണെന്ന് ഇറാന്‍

iran-MMAP-md

ജിദ്ദ: ഹജ്ജ്‌ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സഊദിയുമായി ചര്‍ച്ചകള്‍ക്കു തയാറാണെന്ന് ഇറാന്‍ അറിയിച്ചു. 2015ല്‍ മിനായില്‍ തിക്കിലും തിരക്കിലും പെട്ട് 2,426 പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇറാന്‍ ഹജ്ജ്‌
തീര്‍ഥാടനത്തില്‍നിന്നു മാറിനിന്നിരുന്നു.

അപകടത്തില്‍ മരിച്ചവരില്‍ കൂടുതല്‍പേരും ഇറാനില്‍ നിന്നുള്ളവരായിരുന്നു. പിന്നീട് സഊദിയില്‍ ഷിയ പണ്ഡിതന്‍ വധശിക്ഷയ്ക്കു വിധേയനായതിനെച്ചൊല്ലിയുണ്ടായ അക്രമ സംഭവങ്ങളുടെ പേരില്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം സഊദി വിച്ഛേദിച്ചിരുന്നു. ഹജ്ജ്‌ ചര്‍ച്ചകള്‍ക്കായി മറ്റ് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കെന്ന പോലെ ഇറാനും സഊദിയുടെ ക്ഷണം ലഭിച്ചതായി ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.