2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കുടുംബ സുരക്ഷാ പദ്ധതി വിജയിപ്പിക്കും

ജിദ്ദ:  മലപ്പുറം ജില്ലാ കെഎംസിസി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയില്‍ മാറാക്കര പഞ്ചായത്തില്‍നിന്നുള്ള മുഴുവന്‍ കെ എം സി സി മെമ്പര്‍മാരെയും ഉള്‍പ്പെടുത്തി പദ്ധതി വിജയിപ്പിക്കാന്‍ ജിദ്ദ  മാറാക്കര പഞ്ചായത്ത് കെ എം സി സി കമ്മിറ്റി തീരുമാനിച്ചു.

കുടുംബ സുരക്ഷാ പദ്ധതിയുടെ പഞ്ചായത്ത് കോഓര്‍ഡിനേറ്റര്‍ ആയി ഫര്‍ഹാന്‍ നാസറിനെ തെരെഞ്ഞെടുത്തു.

ജീവ കാരുണ്യ  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടി പ്രതിമാസ ഗോള്‍ഡ് കോയിന്‍സ് നറുക്കെടുപ്പ് പദ്ധതി ആരംഭിക്കാനും തീരുമാനിച്ചു.

റുവൈസ് യൂണിറ്റി സെന്ററില്‍വച്ച് നടന്ന യോഗം ചെയര്‍മാന്‍ നാസര്‍ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു.  മുഹമ്മദ് ഇര്‍ഷാദ് കല്ലന്‍, ഷഫീഖ് കമ്പാല, ഫര്‍ഹാന്‍ നാസര്‍, സഫ്‌വാന്‍ പുളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ദില്‍ഷാദ് തലാപ്പില്‍  സ്വാഗതവും ട്രെഷറര്‍ അലവിക്കുട്ടി പെരുമ്പള്ളി നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.