2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ വായ്പ

സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു വായ്പാ സഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരും ദേശീയ ന്യൂനപക്ഷ കമ്മിഷനും മതന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മുസ്‌ലിം, ക്രിസ്ത്യന്‍ ജൈന, സിക്ക്,  ബുദ്ധ, പാഴ്‌സി വിഭാഗങ്ങളില്‍പ്പെട്ട വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കു നിയമവിധേയമായ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് അപേക്ഷിക്കാവുന്നത്.

വായ്പയ്ക്കായി ഈടുനല്‍കേണ്ടത് നാലു സെന്റില്‍ കുറയാത്ത വസ്തുവോ ഉദ്യോഗസ്ഥ ജാമ്യമോ ആയിരിക്കണം. അപേക്ഷയോടൊപ്പം ജാതി, വയസ്, വരുമാനം എന്നിവ തെളിയിക്കുന്നതിനു സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കണം. ചെറുകിട സംരംഭങ്ങള്‍, സാങ്കേതിക മേഖലകള്‍, പരമ്പരാഗത കരകൗശല മേഖലകള്‍, കാര്‍ഷികവും അനുബന്ധ മേഖലകള്‍, ഗതാഗത സര്‍വിസ് മേഖല തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക.    

അപേക്ഷാ ഫോം കോര്‍പറേഷന്റെ www.ksmdfc.org വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതാത് ജില്ലാ ഓഫിസില്‍ നേരിട്ടോ  തപാലിലോ സമര്‍പ്പിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News