2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

കേരളത്തില്‍ ബി.ജെ.പി പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കും: പ്രധാനമന്ത്രി

  • ബി.ജെ.പിയെ കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്

കൊല്ലം: ദീര്‍ഘകാലം ഇടതുഭരണത്തിനു കീഴിലായിരുന്ന ത്രിപുരയില്‍ അധികാരം പിടിച്ചതുപോലെ കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയില്‍ പൂജ്യത്തില്‍ നിന്നാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. അതു തന്നെ കേരളത്തിലും സംഭവിക്കും.

ബി.ജെ.പിയെ കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും പരിഹാസങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകരെ ബാധിക്കില്ലെന്നും കൊല്ലത്ത് പ്രധാനമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ വിശ്വാസങ്ങളെയും ഭാരതീയ സംസ്‌കാരത്തെയും അധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കൊകൊണ്ട നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും മോദി മുന്നറിയിപ്പ് നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.