2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പ്രതികളുടെ തീവയ്പ്പില്‍ പൊള്ളലേറ്റ ഉന്നാവോ പെണ്‍കുട്ടി മരിച്ചു

 

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിനിരയാവുകയും പിന്നീട് പ്രതികള്‍ തീവയ്ക്കുകയും ചെയ്ത പെണ്‍കുട്ടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റു ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു യുവതി വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് മരിച്ചത്.

കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തുകയും തുടര്‍ന്ന് പ്രതികള്‍ പിടിയാവുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഈ പ്രതികള്‍ കഴിഞ്ഞദിവസം പരാതിപ്പെട്ട പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതര നിലയിലായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.