2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സഊദി ഉപകിരീടാവകാശി റഷ്യയില്‍: ഇരു രാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തുന്നു

റിയാദ്: സഊദി ഉപ കിരീടാവകാശിയും മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റഷ്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പം നിര്‍ണായകമായ ചര്‍ച്ചകളും നടക്കുമെന്നാണ് വിവരം.

പ്രധാനമായും എണ്ണ വിപണിയുമായ ചര്‍ച്ചയായിരിക്കും നടക്കുക. കൂടാതെ മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. നാലു സഹകരണ കരാറുകള്‍ ഇരുപക്ഷവും ഈ സന്ദര്‍ശനത്തില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റഷ്യയിലെത്തിയ അദ്ദേഹത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ സ്വീകരിച്ചു .സഊദിയും റഷ്യയും തമ്മില്‍ പരസ്പരം സഹകരിച്ച് വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും ഇനിയുമേറെ നേടാനുണ്ടെന്നും ചര്‍ച്ചകള്‍ക്ക് ശേഷം അമീര്‍ മുഹമ്മദ് വ്യക്തമാക്കി.

സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനത്തിനായി റഷ്യ കാത്തിരിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ഏറെ പ്രധാനപ്പെട്ടതാണ്. ഉഭയകക്ഷി ഊര്‍ജ കരാറുകളുടെ കാര്യവും അങ്ങനെ തന്നെ. ഒപെകും മറ്റ് എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണത്തില്‍ സൗദി അറേബ്യ വഹിക്കുന്ന പങ്കില്‍ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.