2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

അത് ജെസ്‌ന തന്നെ; അന്വേഷണ സംഘം ബംഗളുരുവിലേക്ക്

കോട്ടയം: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജെസ്‌ന തന്നെയെന്ന് പൊലിസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലും ദൃശ്യങ്ങളിലുള്ളത് ജെസ്‌നയാണെന്നാണ് വിലയിരുത്തല്‍. ജെസ്‌നയുമായി രൂപസാദൃശ്യമുള്ള അലീഷയല്ല ദൃശ്യങ്ങളിലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആറു മിനിറ്റിനു ശേഷം ആണ്‍ സുഹൃത്തിനെയും സി.സി.ടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു.

അതേസമയം ജെസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം ബംഗളൂരുവിലേക്ക് തിരിച്ചു.

സംഭവ ദിവസം ജെസ്‌നയെ എരുമേലിയില്‍ രാവിലെ 10.30 ന്റെ ബസില്‍ ഇരിക്കുന്നത് കണ്ടെന്ന് സാക്ഷി മൊഴികളുണ്ടായിരുന്നു. ഇതിന് തെളിവായി കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു സെ്‌നയെ കുറിച്ച് ഇതുവരെയുണ്ടായിരുന്ന തെളിവ്.

കഴിഞ്ഞ മാര്‍ച്ച് 22 ന് അച്ഛന്റെ സഹോദരിയുടെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജെസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.