2018 January 12 Friday
നിശ്ചയമായും അല്ലാഹുവിനോട് ചെയ്ത കരാറിനും തങ്ങള്‍ ചെയ്ത സത്യത്തിനും പകരം (ഐഹികമായ) നിസാരവില വാങ്ങുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരംശവുമില്ല.
(വിശുദ്ധ ഖുര്‍ആന്‍)

കേരള സഭയില്‍ എ.കെ.ജിയെ അനുസ്മരിച്ച് പിണറായി

തിരുവനന്തപുരം: ലോക കേരള സഭയിലെ ഉദ്ഘാടന പ്രസംഗത്തില്‍ എ.കെ.ജിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യമെന്നത് ദൂരെനിന്ന് ആരാധനാപൂര്‍വം നോക്കിത്തൊഴാനുള്ള ശ്രീകോവിലല്ല. മറിച്ച് അകമേ കടന്നുചെന്ന് സാമൂഹ്യമാറ്റത്തിനുവേണ്ടി ഇടപെടേണ്ട പ്രവൃത്തിമണ്ഡലമാണ്. ഇക്കാര്യം ആദ്യഘട്ടത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയ മഹാനാണ് എ.കെ.ജിയെന്ന് അദ്ദേഹം പറഞ്ഞു.

എ.കെ.ജിയെ സംബന്ധിച്ചിടത്തോളം, പുറത്ത് ജീവിക്കാന്‍ വേണ്ടി പോരാടുന്നവരുടെ മനോവികാരം അലയടിക്കേണ്ട സ്ഥലമായിരുന്നു പാര്‍ലമെന്റ്. മന്ത്രങ്ങളോ കീര്‍ത്തനങ്ങളോ അപദാനങ്ങളോ മുഴക്കേണ്ട ഇടമല്ലായിരുന്നു. എ.കെ.ജി കാട്ടിയ വഴിയേ തന്നെയാണ് പാര്‍ലമെന്റ് പിന്നീട് എന്നും സഞ്ചരിച്ചത്. ജനവികാരം അവിടെ അലയടിച്ചു. അവരുടെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിച്ചു. ലോക കേരളസഭയിലും അതുതന്നെയാണുണ്ടാവേണ്ടത്.- മുഖ്യമന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.