2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

രാജ്യസഭാ തെരഞ്ഞെടുപ്പ്: ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് യു.ഡി.എഫില്‍ കലാപം തുടരുന്നതിനിടെ ജോസ് കെ മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നീ നേതാക്കള്‍ക്കൊപ്പമെത്തിയാണ് ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ രാവിലെ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ജൂണ്‍ 21 നാണ് തെരഞ്ഞെടുപ്പ് നടക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.