2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിപ വൈറസ് പനിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു.

സിവില്‍ പൊലസ് ഓഫിസര്‍/വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ പരീക്ഷ ജൂലൈ 22നും കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരീക്ഷകള്‍ ഓഗസ്റ്റ് അഞ്ചിനും നടക്കും.

രണ്ടു പരീക്ഷകളും ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുക. നേരത്തെ അനുവദിച്ച പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമില്ല.

ഉദ്യോഗാര്‍ഥികള്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.